Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attack DCC Office

Kollam

സിപിഎം പ്രവര്‌ത്തകർ ഡിസിസി ​ഓ​ഫീ​സ് ആ​ക്ര​മി​ച്ചു; അ​ഞ്ച​ലി​ല്‍ കോ​ണ്‍​ഗ്ര​സ് -സി​പി​എം സം​ഘ​ര്‍​ഷം

കൊ​ല്ലം /​അ​ഞ്ച​ല്‍: മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ ആ​ക്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​ഷേ​ധി​ക്കാ​നി​റ​ങ്ങി​യ സിപിഎം ​പ്ര​വ​ർ​ത്ത​ക​ർ ഡിസിസി ​ഓ​ഫീ​സി​നു നേ​രെ അ​ക്ര​മം ന​ട​ത്തി​യെ​ന്ന് കോ​ൺ​ഗ്ര​സ്.

ഡിസിസി ​ഓ​ഫീ​സി​ൽ വച്ചി​രു​ന്ന​ത​ട​ക്കം നൂ​റി​ലേ​റെ കോ​ൺ​ഗ്ര​സിന്‍റെ ഫ്ള​ക്സ് ബോ​ർ​ഡു​ക​ളാണ് ഡിവൈഎ​ഫ്ഐ, ​സിപിഎം പ്ര​വ​ർ​ത്ത​ക​ർ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ക​ർ​ത്ത​ത്.

ഡിസിസി ​ഓ​ഫീ​സി​നു നേ​രെ​യു​ള്ള സിപിഎം ​അ​തി​ക്ര​മ​ത്തി​നെ​തി​രെ ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് അ​ഞ്ച​ലി​ല്‍ കോ​ണ്‍​ഗ്ര​സ്- സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ നേ​ര്‍​ക്കു​നേ​ര്‍ ഏ​റ്റു​മു​ട്ടി​യ​ത്. മ​ന്ത്രി വീ​ണ ജോ​ര്‍​ജി​നെ​തി​രെ കെഎ​സ് യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ കൈയേ​റ്റം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചു​ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ല്‍ പു​തു​യു​ഗ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥാ​പി​ച്ച ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ള്‍ ന​ശി​പ്പിച്ചതോ​ടെ​യാ​ണ് അ​ഞ്ച​ലി​ൽ ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് സ്ഥാ​പി​ച്ച ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ള്‍ ത​ക​ർ​ക്കു​ക​യും ഡിസിസി ​ഓ​ഫീ​സി​നു നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നും ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​ഞ്ച​ലി​ൽ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു.

പ്ര​ക​ട​നം കോ​ള​ജ് ജം​ഗ്ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ മ​റു​ഭാ​ഗ​ത്ത് സം​ഘ​ടി​ച്ചു​നി​ന്ന സി​പി​എം, ഡി​വൈ​എ​ഫ് ഐ പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തോ​ടെ ഇ​രു​കൂ​ട്ട​രും നേ​ര്‍​ക്ക് നേ​ര്‍ എ​ത്തു​ക​യും വാ​ക്കേ​റ്റ​വും തു​ട​ർ​ന്ന് ത​ര്‍​ക്ക​വു​മാ​യി. ത​ര്‍​ക്കം പി​ന്നീ​ട് കൈയാ​ങ്ക​ളി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു.

സം​ഘ​ര്‍​ഷ​ത്തി​ല്‍ യൂ​ത്ത്കോ​ണ്‍​ഗ്ര​സ് - ഡി​വൈഎ​ഫ്ഐ ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പ​ടെ നി​ര​വ​ധി​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പി​ന്നീ​ട് പ​ട്ട​ണ​ത്തി​ലെ​ത്തി​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ക​ര​ത്തി​ന് പ​ക​ര​മാ​യി സ​ര്‍​ക്കാ​ര്‍ പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സ​ര്‍​ക്കാ​ര്‍ പ​ര​സ്യ​ങ്ങ​ള്‍ വ​ലി​ച്ചു​കീ​റു​ക​യും സ​ർ​ക്കാ​രി​ െ ന്‍റ വി​ക​സ​ന നേ​ട്ട​ങ്ങ​ൾ പ​റ​യു​ന്ന പ​ര​സ്യ​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്ര​ത്തി​ല്‍ ക​രി​ ഓ​യി​ല്‍ കോ​രി ഒ​ഴി​ക്കു​ക​യും ഉ​ണ്ടാ​യി.​

കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സൈ​മ​ണ്‍ അ​ല​ക്സ്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​ജെ.​ഷോം, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഏ​രൂ​ര്‍ സു​ഭാ​ഷ് നെ​ട്ട​യം സു​ജി, അ​ഗ​സ്ത്യ​ക്കോ​ട് രാ​ധാ​കൃ​ഷ​ണ​ന്‍, ഷെ​റി​ന്‍, റീ​ന ഷാ​ജ​ഹാ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ള്‍ നേ​തൃ​ത്വം ന​ല്‍​കി.

ഡിസിസി ​ഓ​ഫീ​സ് ആ​ക്ര​മ​ണം ആ​സൂ​ത്രി​തം: പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്

കൊ​ല്ലം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സിപിഎ​മ്മി​നു​ണ്ടാ​യ പ​രാ​ജ​യ​ത്തി​ന്‍റെെ പ്ര​തി​കാ​ര​മാ​ണ് ആ​രോ​ഗ്യ മന്ത്രി വീണാ ജോർജും സ്പീ​ക്ക​ർ എ. എ​ൻ. ഷം​സീ​റും, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ചേർന്നു ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യെ തു​ട​ർ​ന്ന് കേ​ര​ള​ത്തി​ലെ​മ്പാ​ടും സിപിഎ​മ്മും ഡിവൈഎ​ഫ്ഐ​യും എ​സ്എ​ഫ്ഐ​യും ന​ട​ത്തു​ന്ന തെ​രു​വ് ഗു ണ്ടാ​യി​സ​മെ​ന്നു ഡിസിസി ​പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര പ്ര​സാ​ദ് ആരോപിച്ചു.

കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ടാ​യ ദ​യ​നീ​യ പ​രാ​ജ​യ​ത്തി െ ന്‍റ വൈ​രാ​ഗ്യം തീ​ർ​ക്കു​വാ​ൻ ആ​സൂ​ത്രി​ത​മാ​യി ന​ട​ത്തി​യ ആ​ക്ര​മ​ണ​മാ​ണ് ഡിസിസി ​ഓ​ഫീ​സി​ലു​ണ്ടാ​യ​ത്. ഓ​ഫീ​സി​ൽ വ​ച്ചി​രു​ന്ന പു​തു​യു​ഗ യാ​ത്ര​യു​ടെ അ​നേ​കം ഫ്‌​ള​ക്‌​സ് ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ക്കു​ക​യും എ​സ്എ​ൻ ലോ ​കോ​ള​ജി​ൽ നാ​ട്ടി​യി​രു​ന്ന കെഎ​സ് യു ​വി െ ന്‍റ കൊ​ടി​മ​രം മു​റി​ച്ചെ​ടു​ത്ത് ഡിസിസി ​ഓ​ഫീ​സി​ൽ കൊ​ണ്ടി​ടു​ക​യും ചെയ്തു.

ച​വ​റ ടൈ​റ്റാ​നി​യ​ത്തി​ന് മു​ന്നി​ൽ വ​ച്ചി​രു​ന്ന അ​നേ​കം ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ക്കു​ക​യും ജി​ല്ല ഒ​ട്ടാ​കെ പു​തു​യു​ഗ യാ​ത്ര​യു​ടെ ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. ക​ള്ള​ക​ഥ മെ​ന​ഞ്ഞ് സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള ജ​ന​വി​കാ​ര​ത്തി​ൽ നി​ന്നു ശ്ര​ദ്ധ തി​രി​ക്കു​വാ​നു​ള്ള സിപിഎ​മ്മി െ ന്‍റ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ത്തിന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നു ഡിസിസി ​പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

പാ​ർ​ട്ടി ഓ​ഫീ​സി​ന് നേ​രെ​യു​ള്ള ആ​ക്ര​മ​ണം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​ര​ത്തെ മു​റി​പ്പെ​ടു​ത്തു​ന്ന​താ​ണ്. കു​ട്ടി​കു​ര​ങ്ങു​ക​ളെ കൊ​ണ്ട് ചു​ടു​ചോ​റ് വാ​രി​ക്കു​ന്ന സിപിഎം ​ഇ​തി​ന് അ​റു​തി വ​രു​ത്തു​ന്നി​ല്ലെങ്കി​ൽ ഏ​ത് ആ​ക്ര​മ​ണ​ത്തെ​യും ചെ​റു​ക്കു​വാ​ൻ കോ​ൺ​ഗ്ര​സ് ത​യാ​റാ​കും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. പ​ല സ്ഥ​ല​ങ്ങ​ളി​ലും ഈ ​ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ക്കു​മ്പോ​ൾ നീ​തി​നി​ർ​വഹ​ണം ന​ട​ത്തേ​ണ്ട പോ​ലീ​സ് നോ​ക്കി കു​ത്തി​യാ​വു​ന്ന​ത് പോ​ലീ​സ് സേ​ന​യ്ക്ക് ആ​ക്ഷേ​പ​മാ​ണ്. ഗു​ണ്ടാ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ന്ന് ത​ക്ക​താ​യ ശി​ക്ഷ വാ​ങ്ങി ന​ൽ​കു​വാ​ൻ പോ​ലീ​സ് ത​യാ​റാ​വ​ണ​മെ​ന്ന് പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

സിപിഎം അക്രമം ജനാധിപത്യ വിരുദ്ധം:കെ. സി .രാ​ജ​ൻ

കൊ​ല്ലം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗ​യാ​ത്ര​യു​ടെ ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന​ത് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി സിപിഎം ​പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച ന​ട​പ​ടി തി​ക​ഞ്ഞ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വും രാ​ഷ്ട്രീ​യ മ​ര്യാ​ദ​യ്ക്ക് നി​ര​ക്കാ​ത്ത​തു​മാ​ണെ​ന്നു യുഡിഎ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.സി. രാ​ജ​ൻ പ​റ​ഞ്ഞു. ഒ​രു പ്ര​സ്ഥാ​ന​ത്തി െന്‍റ പ്ര​ച​ാര​ണ സാ​മ​ഗ്രി​ക​ൾ ന​ശി​പ്പി​ച്ച​ത് കൊ​ണ്ട് ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ നി​ന്ന് അ​തി​നെ ഇ​ല്ലാ​താ​ക്കാ​മെ​ന്ന് ക​രു​തു​ന്ന​ത് വി​ഡ്ഢി​ത്ത​മാ​ണെ​ന്നും പ്ര​ത്യേ​കി​ച്ച് ക​മ്യൂണി​സ്റ്റു​ക​ൾ അ​തി​ന് തു​നി​യു​ന്ന​ത് ന​ല്ല​ത​ല്ലെ​ന്നും കെ.സി. രാ​ജ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up